അളഗപ്പനഗര്‍ പഞ്ചായത്തിലെ ആറാം നമ്പര്‍ അംഗൻവാടിയിൽ നടന്ന ജില്ലാതല പ്രവേശനോത്സവം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സനല്‍ മഞ്ഞളി അധ്യക്ഷത വഹിച്ചു.അംഗൻവാടി വര്‍ക്കര്‍ കെ.ജയ, ഹെല്പര് നിഷ തോമസ്, സിഡിഎസ് അംഗം റോസ്മേരി ജെയിംസ് എന്നിവര്‍ സംസാരിച്ചു. വർണ്ണ തൊപ്പികളും മധുരപലഹാരങ്ങളും നൽകിയുമാണ് കുട്ടികളെ സ്വീകരിച്ചത്. ജില്ലയിലെ ഏറ്റവും മികച്ച അംഗൻവാടിയായി തിരഞ്ഞെടുക്കപ്പെട്ടതാണ് ഇത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ