കാർ കവർച്ച ചെയ്ത കേസിൽ ദമ്പതികൾ ഉൾപ്പടെ അഞ്ച് പേർ അറസ്റ്റിൽ.
മലപ്പുറം അന്തിയൂർക്കുന്ന് സ്വദേശി അമ്പലക്കൽ വീട്ടിൽ മുബാഷിർ, ഭാര്യ മലപ്പുറം പുളിക്കൽ കവുങ്ങപ്പാരമ്പിൽ വീട്ടിൽ തഫ്സീന, കോഴിക്കോട് ബേപ്പൂർ നാടുവട്ടം സ്വദേശികളായ സി പി വീട്ടിൽ അസ്ലം, മാളിയേക്കൽ വീട്ടിൽ സലാം, വലിയത്തോടി വീട്ടിൽ മനു എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് കേസിനാസ്പദമായ സംഭവം. എടത്തിരുത്തി ചൂലൂർ സ്വദേശി വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസിമിന്റെ വീട്ടു മുറ്റത്തേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് ഡിസയർ കാർ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ കാറിൻ്റെ അലാറം ശബ്ദം കേട്ട് പുറത്ത് വന്ന് കാർ കൊണ്ട് പോകുന്നത് തടയാൻ ശ്രമിച്ച മുഹമ്മദ് ജാസിമിന്റെ കാലിലൂടെ കാർ കയറ്റിയിറക്കുകയും, ഭീഷണിപ്പെടുത്തി കാർ കവർച്ച ചെയ്ത് കൊണ്ട് പോയ സംഭവത്തിലാണ് അറസ്റ്റ്.
സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികളെ കാർ സഹിതം കോഴിക്കോട് തേഞ്ഞിപ്പലം പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കയ്പമംഗലം ഇൻസ്പെക്ടർ ബിനു, സബ് ഇൻസ്പെക്ടർ മാരായ അഭിലാഷ്, മുഹമ്മദ് സിയാദ്, ഹരിഹരൻ, സി.പി.ഒ മാരായ ജ്യോതിഷ്, വിനുകുമർ, പ്രിയ, നീതു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ