16 വയസ്സുള്ള കുട്ടിക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. പരിയാരം സ്വദേശി മംഗലത്ത് കണ്ടൻ വീട്ടിൽ ആൻ്റു ആണ് അറസ്റ്റിലായത്.
18 വയസ്സിനു താഴെയുള്ളവർക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തരുതെന്നുള്ള നിയമം ലംഘിച്ച് പരിയാരം പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപമുള്ള പലചരക്ക് കടയില്‍നിന്ന് 16 വയസ്സുള്ള കുട്ടിക്ക് ഇയാള്‍ പുകയില ഉല്‍പന്നങ്ങള്‍ വില്‍പന നടത്തിയിരുന്നു.ചാലക്കുടി എസ്.ഐ ഋഷിപ്രസാദും സംഘവുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. എസ്.ഐ ജോഫി ജോസ്, സി.പി.ഒമാരായ ബിനു, വിനോദ്, അരുണ്‍കുമാർ എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ