Pudukad News
Pudukad News

വരന്തരപ്പിള്ളിയിൽ യുവതിയുടെ മരണം കൊലപാതകമെന്ന് സംശയം;ഭർത്താവ് കസ്റ്റഡിയിൽ


വരന്തരപ്പിള്ളിയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം.ഭർത്താവ് കസ്റ്റഡിയിൽ.
വരന്തരപ്പിള്ളി പോലീസ് സ്റ്റേഷന് സമീപം വാടകക്ക് താമസിക്കുന്ന കണ്ണാറ കരടിയള തെങ്ങനാൽ വീട്ടിൽ കുഞ്ഞുമോൻ്റെ ഭാര്യ 36 വയസുള്ള ദിവ്യയാണ് മരിച്ചത്. യുവതിയെ കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് കരുതുന്നത്. യുവതിയുടെ കഴുത്തിൽ പാടുകൾ കണ്ടെത്തി.
ഭർത്താവ് കുഞ്ഞുമോനെ പോലീസ് ചോദ്യം ചെയ്ത് വരുന്നു. ഫോറൻസിക്, വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price