ആമ്പല്ലൂരിലെ രൂക്ഷമായ ഗതാഗത പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അളഗപ്പനഗര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദേശീയപാതയില്‍ പ്രതീകാത്മകമായി റീത്ത് വെച്ച് പ്രതിഷേധിച്ചു. മുന്‍ ഡി.സി.സി പ്രസിഡന്റ് എം.പി. വിന്‍സന്റ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ആന്‍ഡസ് കണ്ണമ്പുഴ അധ്യക്ഷത വഹിച്ചു ഡി.സി.സി ജനറല്‍ സെക്രട്ടറി കല്ലൂര്‍ ബാബു, ബ്ലോക്ക് പ്രസിഡന്റ് അലക്‌സ് ചുക്കിരി, കെ.എല്‍. ജോസ്, ഇ.എ. ഓമന, സന്തോഷ് ഐത്താടന്‍, പ്രിന്‍സണ്‍ തയ്യാലക്കല്‍, റോസ് മേരി തുടങ്ങിയവര്‍ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ