വീടുകയറി ആക്രമിച്ച് കാഴചപരിമിതിയുള്ള യുവാവിനെയും സഹോദരനെയും പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കിഴുപ്പിള്ളിക്കര താന്യം സ്വദേശികളായ കല്ലിങ്ങൽ വീട്ടിൽ സൽമാൻ, വെല്ലുശ്ശേരി വീട്ടിൽ രമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വിരോധത്തിൽ കാഴചപരിമിതിയുള്ള കിഴുപ്പിള്ളിക്കര തിയ്യത്തു പറമ്പിൽ വീട്ടിൽ ദീപു, സഹോദരൻ രാജേഷ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
അന്തിക്കാട് എസ്എച്ച്ഒ സുബിന്ദ്, സിവിൽ പോലിസ് ഓഫിസർ സജു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ