പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യത്തിൽ മധ്യവയസ്കനെ ആക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. കയ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കൽ വീട്ടിൽ കുഞ്ഞൻ എന്ന സായൂജ് ആണ് അറസ്റ്റിലായത്.കണ്ണനാംകുളം സ്വദേശി കാര്യേടത്ത് വീട്ടിൽ ഗിരീഷിനെയാണ് പ്രതി ആക്രമിച്ചത്.
കയ്പമംഗലം സ്റ്റേഷൻ റൗഡിയായ സായൂജിന് മതിലകം പോലീസ് സ്റ്റേഷനിൽ 2018 ൽ മൂന്ന് വധശ്രമകേസും, കൈപമംഗലം പോലീസ് സ്റ്റേഷനിൽ 2021 ൽ ഒരു വധശ്രമ കേസും അടക്കം മതിലകം, കൈപമംഗലം, വാടാനപ്പിള്ളി, കാട്ടൂർ സ്റ്റേഷനുകളിലായി 13 ക്രിമിനൽ കേസുകളുണ്.
കേരളം ഇപ്പോ കള്ളന്മാരുടെ നാട് ആയി മാറി 😂
മറുപടിഇല്ലാതാക്കൂ