യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിനുള്ള വൈരാഗ്യത്തിൽ യുവതി താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറി വീട് തകർക്കുകയും യുവതിയുടെ അമ്മയെ കയറിപ്പിടിച്ച് മാനഹാനി വരുത്തുകയും അമ്മാവനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ ആറുപേർ അറസ്റ്റിൽ.
നാട്ടിക ബീച്ച് ചളിങ്ങാട്ട് വീട്ടില്‍ രാം സരോജ് (26), അന്തിക്കാട് പുത്തൻ പീടിക എടക്കളത്തൂർ ഷിനോ (25), കൊല്ലം കുണ്ടറ ചന്ദനതോപ്പ് കോട്ടപ്പുറത്ത് താഴത്ത് വീട്ടില്‍ രാം സഹീർ (19), കൊല്ലം കുണ്ടറ ചന്ദനതോപ്പ് ദീപാലയം, ശ്രീക്കുട്ടൻ (26), ഷൊർണൂർ ചെറുകുന്നത്ത് വീട്ടില്‍ ഗോകുല്‍ (19), കയ്പമംഗലം അയിരൂർ കളരിക്കല്‍ സൂരജ് (23) എന്നിവരെയാണ് വലപ്പാട് ബീച്ചില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തത്.ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറും, കാറിനുള്ളില്‍ നിന്ന് ഇരുമ്ബ് പൈപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ പതിമൂന്നാം തീയതി രാവിലെയാണ് കേസിനാസ്പദമായ സംഭവം. യുവാവുമായുള്ള സ്നേഹബന്ധം ഉപേക്ഷിച്ചതിലുള്ള വൈരാഗ്യത്താല്‍ യുവതി താമസിക്കുന്ന അമ്മാവന്‍റെ വീട്ടിലേയ്ക്ക് യുവാവും 5 സുഹൃത്തുക്കളും ഒരു ഇന്നോവ കാറില്‍ വന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറി അമ്മാവനെ ഇരുമ്ബ് പൈപ്പുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും തടയാൻ ശ്രമിച്ച യുവതിയുടെ അമ്മയെ ആക്രമിച്ച് മാനഹാനി വരുത്തി തള്ളി താഴെയിടുകയും വീടിന്റെ മുൻവശത്തെ ജനലുകള്‍ അടിച്ച് പൊട്ടിക്കുകയും ചെടിച്ചട്ടികള്‍ നശിപ്പിക്കുകയുമായിരുന്നു.രാം സരോജ് നെടുപുഴ പൊലീസ് സ്റ്റേഷനിലെ ഒരു കവർച്ചക്കേസിലും വലപ്പാട് പൊലീസ് സ്റ്റേഷനില്‍ മയക്കു മരുന്ന് ഉപയോഗിച്ച കേസിലും പ്രതിയാണ്. വലപ്പാട് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. രമേഷ്, സബ് ഇൻസ്പെക്ടർമാരായ സി.എൻ എബിൻ, വിനോദ് കുമാർ, സി.പി.ഒ. മാരായ പ്രവീണ്‍, ജെസ്‌ലിൻ തോമസ് എന്നിവർ ചെർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ