പൊലിമ പുതുക്കാട് പദ്ധതിയുടെ ഏഴാംഘട്ട ഫല-പച്ചക്കറി-പൂ കൃഷി വിത്തിറക്കൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.എസ്. ബൈജു, ഇ.കെ അനൂപ്, കലാപ്രിയ സുരേഷ്, കെ.രാജേശ്വരി, സുന്ദരി മോഹൻദാസ്, എൻ.മനോജ്, ജില്ല പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, നെന്മണിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജലക്ഷ്മി റെനിഷ്, എന്നിവർ സംസാരിച്ചു. തരിശ് കിടന്ന ചക്കംകുളങ്ങര വാരിയത്തിൻ്റെ ഒന്നര ഏക്കർ സ്ഥലത്താണ് ചെണ്ടുമല്ലിയും പയർ ഉൾപ്പെടെയുള്ള പച്ചക്കറിയും പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ