Pudukad News
Pudukad News

മറ്റത്തൂർ ലേബർ സൊസൈറ്റി സംസ്ഥാന വ്യാപകമായി കുറുന്തോട്ടി കൃഷി പദ്ധതി നടപ്പിലാക്കുന്നു


സംസ്ഥാന ഔഷധ സസ്യ ബോർഡ് മറ്റത്തൂർ ലേബർ കോൺട്രാക്ട് ഓപ്പറേറ്റീവ് സൊസൈറ്റിയും സഹകരിച്ച് കേരളത്തിൽ നടപ്പിലാക്കുന്ന കുറുന്തോട്ടി കൃഷിയുടെ ഭാഗമായി 6 ജില്ലകളിലെ തിരഞ്ഞെടുത്ത പഞ്ചായത്തുകളിലേക്ക് കുറുന്തോട്ടി തൈകൾ വിതരണം ചെയ്തു.
ദേശീയ ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടറും സഹകരണസംഘം രജിസ്ട്രാറുമായ ഡോ. ഡി. സജിത്ത് ബാബു വിതരണോദ്ഘാടനം നിര്‍വഹിച്ചു.
സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും ഔഷധി മാനേജിംഗ് ഡയറക്ടറുമായ ഡോ. ടി.കെ. ഹൃദിക് അധ്യക്ഷത വഹിച്ചു. അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. വിനോദ് കുറുന്തോട്ടിത്തൈകള്‍ ഏറ്റുവാങ്ങി. സൊസൈറ്റി സെക്രട്ടറി കെ.പി. പ്രശാന്ത് പദ്ധതി വിശദീകരിച്ചു.
ഔഷധസസ്യബോര്‍ഡ് സയന്‍റിഫിക് ഓഫീസര്‍ ഡോ. ഒ.എല്‍. പയസ്, ഡോ. ജയനാരായണന്‍, സൊസൈറ്റി പ്രസിഡന്‍റ് ടി.എ. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് എ. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
മറ്റത്തൂര്‍ ലേബര്‍ സൊസൈറ്റിയുടെ കൊടകര നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച ഒരു കോടി ഇരുപതുലക്ഷം കുറുന്തോട്ടിത്തൈകളാണ് ആറു ജില്ലകളിലെ 50 പഞ്ചായത്തുകളിലേക്ക് വിതരണം ചെയ്യുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price