വരന്തരപ്പിള്ളി പഞ്ചായത്തിൽ അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തി ചക്കിപ്പറമ്പ് പട്ടികവർഗ ഉന്നതിയിൽ ഒരു കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫിസർ സി. ഹെറാൾഡ് ജോൺ, പഞ്ചായത്ത് അംഗം ഷീല ശിവരാമൻ, ഒരു മൂപ്പൻ എം.എൻ. വിജയൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ