ബൈക്ക് മോഷ്ടിച്ച കേസിൽ നാലംഗ വാഹന മോഷണ സംഘത്തെ കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ ടൂർസ് ആൻഡ് ട്രാവൽസ് സ്ഥാപനത്തിനു മുന്നിൽ നിന്നാണ് സംഘം ബൈക്ക് മോഷ്ടിച്ചത്. ചേരാനല്ലൂർ ജയകേരളം സ്വദേശി തൃക്കൂക്കാരൻ വീട്ടിൽ റോഷൻ, ചേർപ്പ് ചെറിയ കനാൽ ചാങ്ങാട്ടുകാര വീട്ടിൽ അജിത്ത്, എടത്തിരുത്തി മണപ്പാട്ട് വീട്ടിൽ ആകാശ്, എടത്തിരുത്തി കുട്ടമംഗലം വലിയകത്ത് വീട്ടിൽ നൗഫൽ എന്നിവരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ 24ന് രാത്രി എട്ടരയ്ക്ക് ദേശീയപാത ബൈപ്പാസ് റോഡിൽ ക്രിയേറ്റീവ് ടൂർസ് ആൻഡ് ട്രാവൽസിന്റെ മുന്നിൽ നിന്നായിരുന്നു മോഷണം. ജീവനക്കാരൻ മൂവാറ്റുപുഴ പുളിഞ്ചോട് പൈനായിൽ വീട്ടിൽ ആഷിക്കിൻ്റെ ബൈക്കാണ് മോഷണം പോയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ