ആമ്പല്ലൂര്‍ എന്‍എസ്എസ് കരയോഗം സുവര്‍ണ ജൂബിലി ആഘോഷം എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പന്തളം ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. മുകുന്ദപുരം താലൂക്ക് യൂണിയന്‍ ചെയര്‍മാന്‍ ഡി.ശങ്കരന്‍കുട്ടി അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജന്‍ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിന്‍സ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രന്‍, അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി,താലൂക്ക് യൂണിയന്‍ സെക്രട്ടറി എസ്.കൃഷ്ണകുമാര്‍, കരയോഗം സെക്രട്ടറി ജി.കലാസാഗരന്‍,
നന്ദന്‍ പറമ്പത്ത്, സി.മുരളി, സജീവ് കരിപ്പേരി, ജയശ്രീ അജയന്‍, എന്‍.മുരളീധരന്‍, പി.രതീഷ്, ശോഭന കണ്ണന്‍, പി.ഗിരജാവല്ലഭന്‍, അഭിനവ് വിനോദ്, എന്‍.രവീന്ദ്രനാഥ് എന്നിവര്‍ സംസാരിച്ചു.ചടങ്ങിൽ 80 വയസായ കരയോഗം അംഗങ്ങളെ ആദരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ