Pudukad News
Pudukad News

യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു


യുവാക്കളെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചക്കരപ്പാടം കാരനാട്ട് വീട്ടിൽ ശ്രീജിത്ത് (50), പെരിഞ്ഞനം സ്വദേശി മൂത്താംപറമ്പിൽ വീട്ടിൽ ദിൽജിത്ത് (18) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തതത്.
ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയിൽ പെരിഞ്ഞനത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം.
പെരിഞ്ഞനം കൊറ്റംകുളം സ്വദേശി പനങ്ങാട്ട് വീട്ടില്‍ ജിനേഷും കൂട്ടുകാരനായ മണികണ്ഠനുമാണ് മർദനമേറ്റത്. മദ്യലഹരിയില്‍ ബൈക്കില്‍ വന്ന പ്രതികള്‍ വഴിയില്‍ നിന്ന് മാറാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താല്‍ ആക്രമിച്ച്‌ പരിക്കേല്‍പ്പിക്കുകയായിരുവെന്ന് പോലീസ് പറഞ്ഞു. ശ്രീജിത്തിന് വിവിധ സ്റ്റേഷനുകളിലായി 14 കേസുകള്‍ ഉണ്ട്. ദില്‍ജിത്തിന്‍റെ പേരില്‍ കയ്പമംഗലം പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമക്കേസുണ്ട്.
കയ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർ പി.വി. ഹരിഹരൻ, സീനിയർ സിവില്‍ പോലീസ് ഓഫീസർമാരായ എ.എ. ഷിജു, പി.ഗിരീശൻ, സിവില്‍ പോലീസ് ഓഫീസർമാരായ പി.കെ. ഷിജു, പി.എസ്. ശ്യാംകുമാർ, ബി. വിനികുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price