വിദേശത്ത് ജോലിക്ക് വിസ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞ് മാള സ്വദേശിയിൽ നിന്ന് 5 ലക്ഷം രൂപയോളം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ. മാടക്കത്തറ പാണ്ടിപ്പറമ്പ് സൂര്യനഗർ സ്വദേശി ഷാൻ എന്നറിയപ്പെടുന്ന ഷെനീറിനെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.മാള അഷ്ടമിച്ചിറ സ്വദേശി പാലക്കാടൻ വീട്ടിൽ ഹരിദാസിൻ്റെ പരാതിയിലാണ് അറസ്റ്റ്.ഹരിദാസിൻ്റെ മകന് ജോർജിയായിൽ ജോലിക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.കുന്നംകുളം പോലീസ് സ്റ്റേഷനിൽ തട്ടിപ്പ് കേസിലെ പ്രതിയാണ് ഷെനീർ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ