കേരളത്തില്‍ സ്വര്‍ണവില ഉയര്‍ന്നു. ജൂണ്‍ മാസം തുടങ്ങുന്നത് തന്നെ സ്വര്‍ണവില ഉയര്‍ന്നുകൊണ്ടാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കുറഞ്ഞ് നിന്ന സ്വര്‍ണം ഇന്ന് വീണ്ടും കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി 71,360 രൂപയിലാണ് സ്വര്‍ണ വ്യാപാരം നടന്നത്. 200 രൂപ വര്‍ധിച്ചായിരുന്നു ഈ വിലയിലേക്ക് സ്വര്‍ണമെത്തിയത്. 8,920 രൂപയിലായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വ്യാപാരം.ഇന്ന് സംസ്ഥാനത്ത് 240 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,600 രൂപയിലേക്കെത്തി. 30 രൂപ വര്‍ധിച്ച് 8,950 രൂപയിലാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പന നടക്കുക.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ