Pudukad News
Pudukad News

ഓപ്പറേഷൻ ഗ്രേ ഹണ്ട്; ഈ മാസം അറസ്റ്റിലായത് 218 പ്രതികൾ


തൃശൂർ റൂറൽ പോലീസ് നടപ്പാക്കിയ ഗ്രേ ഹണ്ടിൽ ഈ മാസം ഒന്നുമുതൽ 12 വരെ 218 പേരെ അറസ്റ്റ് ചെയ്തു.
ജില്ലയിലെ വിവിധ കേസുകളില്‍ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്ന ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള വാറണ്ട് പുറപ്പെടുവിച്ച പ്രതികളെയും, ദീർഘകാലം കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുന്ന പിടികിട്ടാപ്പുള്ളി വാറണ്ടുള്ള പ്രതികളെയും പിടികൂടുന്നതിനായി തൃശൂർ റൂറല്‍ എസ് പി ബി.കൃഷ്ണകുമാറിന്‍റെ നിർദേശപ്രകാരം തൃശൂർ റൂറല്‍ പോലീസ് ആണ് സ്പെഷ്യല്‍ ഡ്രൈവായി ഓപ്പറേഷൻ ഗ്രേ ഹണ്ട് നടത്തിയത്.
കോടതി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച ജാമ്യമില്ലാ വാറണ്ടുള്ള 16 പ്രതികളെയും, കോടതിയുടെ ശിക്ഷാവിധി അനുസരിക്കാതെ മുങ്ങിനടന്നിരുന്ന ജാമ്യമില്ലാ വാറണ്ടുള്ള അഞ്ചു പ്രതികളെയും, ജാമ്യമില്ലാ വാറണ്ടില്‍ ഹാജരാകാതെ മുങ്ങിനടന്നിരുന്ന മറ്റ് 197 പ്രതികളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ വിവിധ കോടതികളില്‍ ഹാജരാക്കിയത്.
കൈപ്പമംഗലത്തുനിന്ന് 32 പേരെയും ഇരിങ്ങാലക്കുടയില്‍നിന്ന് 17 പേരെയും കാട്ടൂരില്‍നിന്ന് 11 പ്രതികളെയും പിടികൂടി. ആളൂർ-4, അന്തിക്കാട്-5, അതിരപ്പള്ളി- 7, ചാലക്കുടി- 16, കൊടകര- 6, ചേർപ്പ്- 20, വെള്ളിക്കുളങ്ങര- 4, കൊരട്ടി- 13, മാള- 22, വാടാനപ്പിള്ളി- 6, വലപ്പാട്- 10, പുതുക്കാട്- 12, കൊടുങ്ങല്ലൂർ- 19, മതിലകം- 14 എന്നിങ്ങനെയാണ് ബാക്കി അറസ്റ്റ്.
ചാലക്കുടി ഡിവൈഎസ്പി പി.സി. ബിജുകുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജു, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നേതൃത്വത്തില്‍ അതാത് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർമാരാണ് പ്രതികളെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price