Pudukad News
Pudukad News

യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ


കോടാലിയിൽ മുൻ വൈരാഗ്യത്തിൽ യുവാക്കളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ 2 പേർ അറസ്റ്റിൽ.വെള്ളിക്കുളങ്ങര കുറിഞ്ഞിപ്പാടം സ്വദേശി ഇടക്കൂട്ടത്തിൽ വീട്ടിൽ ഷിബിൻ, മറ്റത്തൂർ ചേലക്കോട്ടുകര  സ്വദേശി  തറയിന്മേൽ വീട്ടിൽ പ്രണവ്  എന്നിവരെയാണ് വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച രാത്രി കോടാലി ബാറിന് മുൻപിൽ വെച്ചായിരുന്നു സംഭവം.ഇഞ്ചക്കുണ്ട് സ്വദേശി അജിനാസ്, രാജേഷ് എന്നിവരെയാണ് പ്രതികൾ ആക്രമിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ. വെള്ളിക്കുളങ്ങര എസ്എച്ച്ഒ കെ. കൃഷ്ണൻ, എസ്ഐ ജോഷി, അസിസ്റ്റന്റ് എസ്ഐ മനോജ്‌, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രമോദ്, രാഗേഷ്, സിവിൽ പോലീസ് ഓഫീസർമാരായ ഷഗിൻ അഹമ്മദ്‌, അജിത്കുമാർ  എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price