പോലീസിൽ പരാതി നൽകിയതിൻ്റെ വൈരാഗ്യത്തിൽ വീടുകയറി ആക്രമണം നടത്തിയ പ്രതിയെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശി കിഴക്കേടത്ത് വീട്ടിൽ ഹരിലാൽ ആണ് അറസ്റ്റിലായത്.
പെരിഞ്ഞനം സുജിത്ത് ജംഗ്ഷൻ സ്വദേശിനി കരോളിൽ വീട്ടിൽ ലത ഇവരുടെ അയൽവാസിയായ ശ്രീലക്ഷ്മി എന്നിവർ പ്രതികൾക്കെതിരെ പോലീസിൽ പരാതി കൊടുത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ