പുതുക്കാട് പഴയ ഹോളി ക്രോസ് ആശുപത്രിയുടെ ട്രസ്സ് പറന്ന് ദേശീയപാതയില്‍ പതിച്ചു.തലനാരിഴക്കാണ് അപകടം ഒഴിവായത്. ദേശീയപാതയില്‍ ഭാഗികമായി ഗതാഗത തടസ്സം. മൂന്ന് വൈദ്യുതി പോസ്റ്റുകൾ തകർന്നു. അഗ്നിരക്ഷാസേനയും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.
പുതുക്കാട് കാഞ്ഞൂപാടം പ്രദേശത്ത് തെങ്ങ് വീടിന് മുകളിൽ വീണു.പാഴായിയിൽ മരം വീണ് വീടിൻ്റെ മുൻവശം തകർന്നു.
കല്ലൂര്‍ റോഡില്‍ അഞ്ചിടങ്ങളില്‍ മരം വീണ് ഗതാഗതവും വൈദ്യുതിയും തടസ്സപ്പെട്ടു. സുറിയാനി പള്ളിക്ക് സമീപവും പാടംവഴിയിലും പാലക്കപറമ്പിലും റോഡിലേക്ക് മരങ്ങള്‍ വീണു. പാടംവഴയിലും സുറിയാനി പളളിയ്ക്കുസമീപവും ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്. നിരവധി വൈദ്യുത ലൈനുകള്‍ക്ക് മുകളിലും മരങ്ങള്‍ വീണു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ