കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ അഴിക്കോട് ചൂളക്കപറമ്പില്‍ വീട്ടില്‍ മായാവി എന്നു വിളിക്കുന്ന നിസാഫ്, കൊടകര പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ മറ്റത്തൂര്‍ വാസുപുരം പാപ്പാളിപ്പാടം പത്തമടക്കാരന്‍ വീട്ടില്‍ ഷാനാസ്, കൈപമംഗലം പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ പെരിഞ്ഞനം പഞ്ചാരവളവ് പണിക്കശ്ശേരി വീട്ടില്‍ സഞ്ജു, ചാലക്കുടി പോലീസ് സ്റ്റേഷന് പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കിഴക്കേ ചാലക്കുടി ചൗക്ക ചെതലന്‍ വീട്ടില്‍ സോജന് എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തിയത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ