കല്ലൂർ അയ്യങ്കോട് കാറ്റില്‍ തേക്കുമരം വീണ് വീട് ഭാഗികമായി തകര്‍ന്നു. കിഴക്കേപുരയ്ക്കല്‍ വാസന്തിയുടെ ഓടിട്ട വീടിനുമുകളിലാണ് മരം വീണത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം. അടുത്ത പറമ്പിലെ തേക്കുമരമാണ് വാസന്തിയുടെ വീടിനുമുകളിലേക്ക് വീണത്. ആര്‍ക്കും പരിക്കില്ല. വീടിനോട് ചേർന്നുള്ള കോഴിക്കൂടും തകര്‍ന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ