Pudukad News
Pudukad News

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ നൽകിയ നാലുപേർ അറസ്റ്റിൽ


പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ നൽകിയ നാലുപേർ അറസ്റ്റിൽ.
താന്ന്യം സ്വദേശികളായ ചക്കിത്തറ വീട്ടില്‍ കിനുരാജ് (33), പറമ്പിൽ വീട്ടില്‍ വഞ്ചി രഞ്ജു എന്ന് വിളിക്കുന്ന രഞ്ജിത്ത് (49), കിഴുപ്പിള്ളിക്കര സ്വദേശി കല്ലിങ്കല്‍ വീട്ടില്‍ സല്‍മാൻ (29) എന്നിവരെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
താന്ന്യം തൊട്ടുമണ്ട കള്ളുഷാപ്പിന് സമീപമുളള പാലത്തില്‍വച്ച്‌ കുട്ടികള്‍ക്ക് ലഹരി വസ്തുക്കള്‍ നല്‍കുന്നതിനിടെ പോലീസിനെക്കണ്ട് ഓടിപ്പോയ ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളുടെ മോട്ടോർസൈക്കിളുകളില്‍ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നങ്ങളും കഞ്ചാവ് ബീഡി വലിക്കുന്നതിനുള്ള ഉപകരണങ്ങള്‍, ഒസിബി പേപ്പർ പാക്കറ്റ് എന്നിവ കണ്ടെടുത്തു.
നാട്ടിക ജംഗ്ഷനിലെ സ്കൂളിന് സമീപം റോഡരികിലുള്ള മുറുക്കാൻ കടയിലൂടെ പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് പുകയില ഉത്പന്നവില്പന നടത്തിയ യുവാവ് അറസ്റ്റില്‍. ഉത്തർപ്രദേശ് സ്വദേശി രവി (25) യെയാണ് വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ജീപ്പുകണ്ട് കുട്ടികള്‍ ഓടിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് നടത്തിയ പരിശോധനയിലാണ് മുറുക്കാൻ കടയില്‍ നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price