അക്യുപക്ചർ ചികിത്സയ്ക്ക് വന്ന പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചികിത്സകനെ പോക്സോ കേസിൽ പോലീസ് അറസ്റ്റ് ചെയ്തു. ഡ്രീംസ് വെൽനസ് ക്ലീനിക്, ഡ്രീംസ് വുമൺസ് വേൾഡ്, ഡ്രീംസ് അക്യുപങ്ചർ ക്ലിനിക് എന്നീ സ്ഥാപനങ്ങളുടെ ഉടമയായ പുത്തൻവേലിക്കര ചാലാക്ക സ്വദേശി കോന്നം വീട്ടിൽ സുധീർഷാ മൻസിൽ (40)ലിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ഡിവൈഎസ്പി വി കെ രാജു, മതിലകം ഇൻസ്പെക്ടർ ഷാജി, എസ്ഐമാരായ കെ. സലിം, വൈഷ്ണവ്, എഎസ്ഐ സെബി, സിപിഒ ഷമീർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ