വർഗ്ഗീയതക്കും
സാമൂഹ്യജീർണ്ണതക്കുമെതിരെ അഖിലേന്ത്യജനാധിപത്യ മഹിള അസോസിയേഷൻ കൊടകര ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രചരണ കാൽനടജാഥ ആരംഭിച്ചു. ജാഥ ക്യാപ്റ്റൻ സരിത രാജേഷിനു പതാക കൈമാറി കോടാലിയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ
കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. അശ്വതി വിബി അദ്ധ്യക്ഷയായി. ജാഥ ക്യാപ്റ്റൻ സരിത രാജേഷ്, വൈസ് ക്യാപ്റ്റൻ അമ്പിളി സോമൻ, പി. സി ഉമേഷ്, പി കെ രാജൻ, ആശ ഉണ്ണികൃഷ്ണൻ, സുനിത ബാലൻ, ടെസ്സി ഫ്രാൻസിസ്, ചിത്ര സുരാജ് എന്നിവർ സംസാരിച്ചു.
വെള്ളിയാഴ്ച അവിട്ടപ്പിള്ളി വാസുപുരം കൊടകര ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ. സ്വീകരണങ്ങൾ ഏറ്റുവ്വാങ്ങിയ ജാഥ കൊടകര പുത്തൂക്കാവ് സമാപിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ