Pudukad News
Pudukad News

മാരകമയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ


മാരകമയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ.അഴിക്കോട് മേനോൻ ബസാർ സ്വദേശി കൊച്ചാലത്ത് വീട്ടിൽ നൗഫൽ,  എറിയാട് ചേരമാൻ ചൈതന്യ നഗർ സ്വദേശി അഖിൽ കൃഷ്ണ, എറിയാട്  പേ ബസാർ സ്വദേശി  തുണ്ടതിപ്പറമ്പിൽ  വീട്ടിൽ ഉഫ്താബ്, എറിയാട്  പേ ബസാർ സ്വദേശി  മടത്തിപ്പറമ്പിൽ വീട്ടിൽ അജ്മൽ, എടവനക്കാട് കുഴിപ്പുള്ളി സ്വദേശി  ചീരെപ്പറമ്പിൽ വീട്ടിൽ മുഹ്താർ  എന്നിവരെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി  പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ അറസ്റ്റിലായത്.
കൊടുങ്ങല്ലൂർ എസ്ഐ സാലിം, പ്രോബേഷണറി സബ് ഇൻസ്പെക്ടർ വൈഷ്ണവ് രാമചന്ദ്രൻ, സിവിൽ പോലീസ് ഓഫീസർ വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price