Pudukad News
Pudukad News

പറപ്പൂക്കര പള്ളിയിലെ വി. ലോനാമുത്തപ്പൻ്റെ തിരുനാൾ ആഘോഷിച്ചു


പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസ്യാന്‍ ഫൊറോന പള്ളിയിലെ വിശുദ്ധ ലോനാ മുത്തപ്പന്റെ തിരുനാള്‍ ആഘോഷിച്ചു. രാവിലെ നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് ഫാ. വിനില്‍ കുരിശുതറ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഡയസ് ആന്റണി വലിയമരത്തുങ്കല്‍ സന്ദേശം നല്‍കി. ഉച്ചതിരിഞ്ഞ് കുര്‍ബ്ബാന, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം എന്നിവയുണ്ടായി. വികാരി ഫാദര്‍ റാഫേല്‍ പഞ്ഞിക്കാരന്‍, അസി. വികാരി ഫാദര്‍ ആല്‍ബിന്‍ പുതുശേരി, ജനറല്‍ കണ്‍വീനര്‍ സൈമണ്‍ ജോണ്‍ പുതുപ്പുള്ളിപറമ്പില്‍, ട്രസ്റ്റിമാരായ ജോസ് തട്ള, ജോസ് തെക്കേത്തല, സെക്രട്ടറി റെജിന്‍ പാലത്തിങ്കല്‍ എന്നിവര്‍ നേതൃത്വം വഹിച്ചു. മെയ് 23നു എട്ടാമിടവും ഊട്ടുതിരുനാളും ആഘോഷിക്കും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price