ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുട്ബോബോൾ ടൂര്‍ണമെന്റിന് ആമ്പല്ലൂരിൽ തുടക്കമായി


ലഹരിക്കെതിരെ നെന്മണിക്കര റോയല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് നടത്തുന്ന ആറാമത് ഫൈവ്സ് ഫ്ലഡ് ലൈറ്റ് ഫുട്ബോബോൾ ടൂര്‍ണമെന്റിന് ആമ്പല്ലൂരിൽ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് ഉദ്ഘാടനം ചെയ്തു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായി. പുതുക്കാട് എസ്എച്ച്ഒ മഹേന്ദ്ര സിംഹന്‍ വിശിഷ്ടാതിഥിയായി. റോയല്‍ ക്ലബ് രക്ഷാധികാരി ജോസ് പാറക്കല്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. റോയല്‍ ക്ലബ്ബ് പ്രസിഡന്റ് ദിനേശ് ഇഞ്ചോടി, റോയല്‍ ക്ലബ്ബ് സെക്രട്ടറി സുനേഷ് മോഹന്‍, പഞ്ചായത്തംഗങ്ങളായ ഭദ്ര മനു,  ബിന്ദു ശശീന്ദ്രന്‍, ക്ലബ്ബ് ഭാരവാഹികളായ നിതിന്‍ മോഹന്‍, ശശി അക്കളേടത്ത്, ലിനിൽ വെളിയത്തുപറമ്പില്‍ എന്നിവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price