Pudukad News
Pudukad News

പുതുക്കാട് സ്റ്റാൻ്റിന് മുൻപിലെ യൂ ടേൺ അടച്ചത് പ്രതിഷേധാർഹം;കെ കെ രാമചന്ദ്രൻ എംഎൽഎ


തുടർച്ചയായ അപകടങ്ങളെ തുടർന്ന് പുതുക്കാട് കെഎസ്ആർടിസി സ്റ്റാൻഡിന് മുന്നിലെ യു ടേൺ യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ അടച്ചത്തിൽ കെ.കെ.രാമചന്ദ്രൻ എംഎൽഎ പ്രതിഷേധം രേഖപ്പെടുത്തി.  യാത്രക്കാർക്ക് ബസ്സ് കയറുന്നതിനുള്ള ബദൽ സംവിധാനം  ഒരുക്കാതെയാണ് എൻഎച്ച്എഐ യൂ ടേൺ അടച്ചത്. നിരന്തരമായ അപകടങ്ങളെ തുടർന്ന് എംഎൽഎ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയുമായി ചർച്ച നടത്തുകയും ചർച്ചയുടെ തീരുമാനപ്രകാരമായി ചാലക്കുടി ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് പോകുന്ന  ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ സർവീസ് റോഡ് വഴി പോകുന്നതിനും യാത്രക്കാർക്കും മറ്റും ബസ്സ് കേറുന്നതിനായി ഒരു അത്യാധുനിക ബസ് സ്റ്റോപ്പ് നിർമ്മിക്കുന്നതിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പുതുക്കാട് മേൽപ്പാലം വരുന്നതോടെ ഈ ബസ് സ്റ്റോപ്പിന്റെ ആവശ്യകത ഉണ്ടാവുകയില്ലെന്ന് ഉയർത്തിക്കാട്ടി എൻഎച്ച്എഐ എൻഒസി നൽകിയില്ലെന്ന് എംഎൽഎ ആരോപിച്ചു.  മേൽപ്പാല നിർമ്മാണം അടിയന്തരമായ ആരംഭിക്കണമെന്നും തൃശ്ശൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് സുഗമമായി ബസ് കയറാനാകും വിധം താൽക്കാലിക സംവിധാനം ഉണ്ടാക്കണമെന്നും എംഎൽഎ ദേശീയ പാത പ്രൊജക്റ്റ് ഡയറക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price