Pudukad News
Pudukad News

ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘടനത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ


ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘടനത്തിൽ അഞ്ച് യുവാക്കൾ അറസ്റ്റിൽ.
കൂട്ടാലപ്പറമ്പ് സ്വദേശി കൊട്ടുക്കല്‍ വീട്ടില്‍ ആദിത്യ കൃഷ്ണ (21), ചെന്ത്രാപ്പിന്നി സ്വദേശികളായ മുക്കാപ്പിള്ളി വീട്ടില്‍ വിഷ്ണു (27), മുക്കാപ്പിള്ളി വീട്ടില്‍ വൈഷ്ണവ് (25), ചാലിവള്ളിവീട്ടില്‍ അതുല്‍ (23), അന്തിക്കാട് ചെമ്മാപ്പിള്ളി സ്വദേശി മണിയങ്കാട്ടില്‍ വീട്ടില്‍ പാര്‍ഥിവ് (22) എന്നിവരെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി യിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈസ്‌കൂള്‍ കാവടിസംഘത്തിന്‍റെ കമ്മിറ്റിയിലെ ഖജാന്‍ജിയായ ചെന്ത്രാപ്പിന്നി കൂട്ടാലപ്പറമ്പ് സ്വദേശി മലയാറ്റില്‍ വീട്ടില്‍ ഋഷികേഷിനെയും സുഹൃത്തിനെയും അച്ഛനെയും മര്‍ദ്ദിച്ച്‌ പരിക്കേല്‍പ്പിക്കുകയും ഷര്‍ട്ടിന്‍റെ ഉള്ളില്‍ ഒളിപ്പിച്ച വാള്‍ എടുത്ത് വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price