Pudukad News
Pudukad News

തലോരിലെ മൊബൈല്‍ ഷോപ്പിലെ മോഷണം;ഒരു പ്രതികൂടി അറസ്റ്റിൽ


തലോരിലെ മൊബൈല്‍ ഷോപ്പില്‍ നിന്നും 25 ലക്ഷംരൂപ വരുന്ന മൊബൈല്‍ ഫോണുകളും അനുബന്ധ  സാമഗ്രികളും മോഷ്ടിച്ച കേസില്‍ ഒരാൾകൂടി അറസ്റ്റിൽ. എറണാകുളം  പാറക്കടവ് പാലത്തിങ്കല്‍ അബ്ദുള്‍ റഫീഖിനെയാണ് പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 31നായിരുന്നു സംഭവം. കേസില്‍ സഹോദരങ്ങളായ സയ്ദ് മുഹസിന്‍, മുഹത്ത് അസീം എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്തശേഷം പ്രതികൾ രക്ഷപ്പെട്ട കാര്‍ ഓടിച്ചിരുന്നത് അബ്ദുള്‍ റഫീഖായിരുന്നു. മോഷണം പോയ ഫോണുകളുടെ ഐഎംഎഇ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price