ചാലക്കുടി പോട്ടയിൽ 178 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ മൂന്നു പ്രതികളെ 20 വർഷം കഠിന തടവിനും 2 ലക്ഷം രൂപ പിഴ അടക്കാനും തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജഡ്ജ് കെ എം രതീഷ് കുമാർ ശിക്ഷിച്ചു. എറണാകുളം ജില്ലയിലെ ചെറുപറമ്പിൽ സാദിക്ക്, മാടവന കുമ്പളം കൊല്ലപറമ്പിൽ സനൂപ്, കുമ്പളം പട്ടത്താനം വിഷ്ണു എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. 2021 ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. സാദിഖ് ഓടിച്ചിരുന്ന കാറിൽ മറ്റു രണ്ടുപേർക്കൊപ്പം വില്പനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് കഞ്ചാവ് പിടികൂടിയത്. അന്നത്തെ എസ് ഐ എം എസ് ഷാജന്റെ നേതൃത്വത്തിലാണ് കഞ്ചാവ് പിടികൂടിയത്. കേസിൽ പ്രോസിക്യുഷൻ ഭാഗത്തുനിന്ന് 16 സാക്ഷികളെ വിസ്തരിക്കുകയും 52 ഓളം രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അന്നത്തെ ഇൻസ്പെക്ടർ കെ എസ് സന്ദീപ്, എസ് ഐ സജി വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ പി എ അഭിരാഷ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യുഷന് വേണ്ടി അഡ്വ. കെ.എൻ.സിനിമോൾ, അഡ്വക്കേറ്റ് ഗിരീഷ് മോഹൻ എന്നിവർ ഹാജരായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ