ചാലക്കുടിയിലും ഇരിങ്ങാലക്കുടയിലും തെരുവുനായ ആക്രമണത്തിൽ 14 പേർക്ക് പരിക്കേറ്റു.
ചാലക്കുടി നഗരസഭയില്‍ കൂടപ്പുഴ ഭാഗത്താണ് തെരുവുനായുടെ കൂട്ട ആക്രമണം നടന്നത്. 12 പേർക്ക് ഇവിടെ കടിയേറ്റു.രണ്ടുപേരെ തൃശൂർ മെഡിക്കല്‍ കോളജിൽ പ്രവേശിപ്പിച്ചു.രാവിലെ മുതല്‍ ആളുകള്‍ക്ക് കടിയേറ്റത് നഗരസഭ അധികൃതരെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന് ആരോപണമുണ്ട്. ഇരിങ്ങാലക്കുടയില്‍ രണ്ടുപേര്‍ക്കും നായുടെ കടിയേറ്റു. ഇരുവരും ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ