Pudukad News
Pudukad News

ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരങ്ങൾ വിഷുക്കണി ദർശനം നടത്തി


ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം പൂർത്തിയായി. പുലർച്ചെ രണ്ട് 45 മുതൽ 3.45വരെയാണ് ക്ഷേത്ര ശ്രീകോവിലിനുള്ളിലും നമസ്കാരം മണ്ഡപത്തിലും കണി കാണാൻ ഭക്തർക്ക് അവസരം ലഭിച്ചത്. മേൽശാന്തി കവപ്രമാറത്ത് അച്യുതൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പുലർച്ചെ രണ്ടിനു ക്ഷേത്രത്തിൽ കണിയൊരുക്കിയത്. വിഷുദിനത്തിൽ  വൻ ഭക്തജന തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. അതേസമയം ഗുരുവായൂർ 
ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല.ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ വിശദീകരിച്ചു. 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price