തുടർച്ചയായി നാലാം ദിവസവും സ്വർണവില വർധിച്ചു


സ്വർണവില കുതിക്കുന്നു. തുടർച്ചയായ നാലാം ദിവസമാണ് സ്വർണവില കത്തിക്കയറുന്നത്. ഇന്ന് ഒരു പവന് 80 രൂപ വർദ്ധിച്ചു.ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,480 രൂപയാണ്.ഇന്നലെ സ്വർണവിലയില്‍ 320 രൂപയുടെ വർദ്ധനവുണ്ടായി. കഴിഞ്ഞ നാല് ദിവസംകൊണ്ട് 1120 രൂപ വർദ്ധിച്ചു. സ്വർണവില റെക്കോർഡ് നിലവാരത്തിലെത്തിയത് ഫെബ്രുവരി 25 നായിരുന്നു. 64,600 എന്ന ചരിത്രത്തിലെ ഏറ്റവും വലിയ വിലയില്‍ എത്തിയതിന് ശേഷം വില കുറഞ്ഞു. ഇതേ വർദ്ധനവാണെങ്കില്‍ സ്വ‍ർണവില റെക്കോ‍ർഡ് കടക്കാനാണ് സാധ്യത.ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6635 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍