Pudukad News
Pudukad News

ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി പിടിയിൽ


കൊരട്ടിയിൽ  ഹാഷിഷ് ഓയിലുമായി കണ്ണൂർ സ്വദേശി പിടിയിൽ.കണ്ണൂർ പുലിക്കുറുമ്പ സ്വദേശി മാന്തോട്ടത്തിൽ വീട്ടിൽ ജെറി ആണ് പിടിയിലായത്.
കൊരട്ടി - അന്നമനട റോഡിൽ പട്രോളിങ് നടത്തുന്നതിനിടെയാണ് സംശയാസ്പദമായ നിലയിൽ യുവാവിനെ കണ്ടത്. അടുത്തെത്തി ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായി സംസാരിച്ചതിനെ തുടർന്ന് യുവാവിൻ്റെ ദേഹ പരിശോധന നടത്തിയപ്പോഴാണ് ചെറിയ ഡപ്പികളിലായി പാൻ്റ്സിൻ്റെ പോക്കറ്റിൽ  സൂക്ഷിച്ച നിലയിൽ ഹാഷിഷ്  ഓയിൽ കണ്ടെത്തിയത്. തൃശ്ശൂരിലെ ഡിജെ പാർട്ടിക്കിടയിൽ പരിചയപ്പെട്ട ഒരു  യുവാവ്  തനിക്ക് തന്നതാണിതെന്നാണ് ജെറി പോലീസിനോട് പറഞ്ഞത്. 
ഹാഷിഷ് ഓയിൽ പിടികൂടിയ സംഘത്തിൽ കൊരട്ടി അഡീഷണൽ എസ്ഐ റെജിമോൻ, സീനിയർ സിപിഒമാരായ അഭിലാഷ്, ശ്യാം പി. ആൻ്റണി, ചാലക്കുടി സബ് ഡിവിഷൻ ഡാൻസാഫ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, മുസ പി.എം, വി. യു സിൽജോ, റെജി എ.യു , ഷിജോ തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

   

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price