സമ്പൂർണ ശുചിത്വ പഞ്ചായത്തായി വരന്തരപ്പിള്ളി


മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി  വരന്തരപ്പിള്ളി  പഞ്ചായത്ത്  സമ്പൂർണ ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ് കലാപ്രിയ സുരേഷ് പ്രഖ്യാപനം നിർവഹിച്ചു.  സമ്പൂർണ ശുചിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച്  പഞ്ചായത്തിലെ മികച്ച ഹരിത വിദ്യാലയമായി ജിഎച്ച്എസ്എസ്  മുപ്ലിയം, മികച്ച ഹരിത സ്ഥാപനമായി  സർവീസ് സഹകരണ ബാങ്ക് നന്തിപുലം, മികച്ച വാർഡായി  വാർഡ് 11 മുപ്ലിയം, മികച്ച ഹരിത പൊതു ഇടമായി  വരന്തരപ്പിള്ളി അങ്ങാടി, മികച്ച ഹരിതകർമ്മസേന അംഗങ്ങളായി വാർഡ് 11 -ലെ സി കെ  സുഭദ്രാ, എൻ സി ലത എന്നിവരെ തെരഞ്ഞെടുത്തു.  
വൈസ് പ്രസിഡണ്ട് ടി  ജി അശോകൻ ചടങ്ങിൽ  അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ ഇ കെ സദാശിവൻ, പഞ്ചായത്ത്‌  സ്ഥിരം സമിതി അധ്യക്ഷരായ റോസിലി തോമസ്, ബിന്ദു ബഷീർ, അഷ്‌റഫ്‌ ചാലിയത്തൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീല ജോർജ്, പഞ്ചായത്ത്‌  അംഗങ്ങളായ ഷൈജു പട്ടിക്കാട്ടുകാരൻ, അജിത സുധാകരൻ, വേലൂപ്പാടം സ്കൂൾ പ്രധാനാദ്ധ്യാപകൻ  ജോഫി സി മഞ്ഞളി, ഹെൽത്ത് ഇൻസ്‌പെക്ടർ കെ ആർ സുബ്രഹ്മണ്യൻ  എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price