മാള കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മാള ചെന്തുരുത്തി അറക്കപറമ്പിൽ വീട്ടിൽ 58 വയസ്സുള്ള രവി ആണ് മരിച്ചത്. അപകടം നടന്നയുടൻ ഇയാളെ കാടുകുറ്റി അപ്പോളൊ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാളയിലെ ദന്താശുപത്രിയിലെ ജീവനക്കാരനായിരുന്നു. രാവിലെ ദന്താശുപത്രി തുറന്ന ശേഷം പൊയ്യ ഭാഗത്തേക്ക് പോകുമ്പോൾ ആയിരുന്നു അപകടം.