ദേശീയതലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ ഹോക്കി ടീമംഗങ്ങൾക്ക് ഹോക്കി സ്റ്റിക്കുകൾ വിതരണം ചെയ്തു.ജില്ലാ ഹോക്കി അസോസിയേഷനാണ് 20 കാർബൺ സ്റ്റിക്കുകൾ നൽകിയത്.മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻ്റ് ടി.എസ്. മനോജ് കുമാർ അധ്യക്ഷത വഹിച്ചു.മാനേജ്മെൻറ് പ്രതിനിധി എ എൻ വാസുദേവൻ, എം.പി ടി എ പ്രസിഡൻറ് നിജി വത്സൻ, പി.ടി.എ വൈസ് പ്രസിഡൻറ് അമ്പിളി ലിജോ ജില്ലാ ഹോക്കി സെക്രട്ടറി എബനേസർ ജോസ്, ഭാരവാഹികളായ സുധി ചന്ദ്രൻ,സിനി വർഗ്ഗീസ്
പ്രധാനധ്യാപകൻ ടി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറി ബി.ബിജു എന്നിവർ പങ്കെടുത്തു.
0 അഭിപ്രായങ്ങള്‍