കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 66320 രൂപയായി. 320 രൂപയാണ് കൂടിയിരിക്കുന്നത്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപ വര്‍ധിച്ച് 8290 രൂപയായി. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 6810 രൂപയായി. വെള്ളിയുടെ വില ഗ്രാമിന് 111 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 91 ലക്ഷം പിന്നിട്ടുകഴിഞ്ഞു. ഈ മാസം കേരളത്തില്‍ സ്വര്‍ണത്തിന് 2800 രൂപയാണ് ഇതുവരെ വര്‍ധിച്ചത്.ഇന്ന് ഒരു പവന്‍ മാലയോ വളയോ വാങ്ങുമ്പോൾ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ 72000 രൂപ ചെലവ് വരും. കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. നികുതി മൂന്ന് ശതമാനവും. 22 കാരറ്റ് സ്വര്‍ണത്തിനുള്ള വിലയാണിത്. അതേസമയം, 18 കാരറ്റ് ഗ്രാമിന് 6810 രൂപയാണ് വില. ഒരു പവന് 54480 രൂപ വേണം. പിന്നീട് പണിക്കൂലിയും ജിഎസ്ടിയും ചേരുമ്ബോള്‍ 60000 രൂപ ചെലവ് പ്രതീക്ഷിക്കാം. എങ്കിലും 22 കാരറ്റിനേക്കാള്‍ 12000 രൂപ കുറവാണ്.