18 ആദിവാസി കുടുംബങ്ങൾക്ക് റേഷൻ കാർഡ് നൽകി


പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ആധികാരിക രേഖകള്‍ ഉറപ്പാക്കുന്നതിനും ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിനു നടപ്പാക്കിവരുന്ന അക്ഷയ ബിഗ് കാമ്ബയിന്‍ ഫോര്‍ ഡോക്യുമെന്‍റ് ഡിജിറ്റലൈസേഷന്‍ (എബിസിഡി) പദ്ധതിയുടെ രണ്ടാംഘട്ട ക്യാമ്പ് വെള്ളിക്കുളങ്ങരയില്‍ സംഘടിപ്പിച്ചു.പദ്ധതിയിലൂടെ 18 ആദിവാസി കുടുംബങ്ങള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി. 45 പേര്‍ക്ക് ആധാർ സേവനങ്ങളും 38 പേര്‍ക്ക് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡും നല്‍കി. 13 പേര്‍ ബാങ്ക് അക്കൗണ്ട് ആരംഭിച്ചു. 56 പേര്‍ക്ക് ആയുഷ്മാന്‍ ഭാരത് കാര്‍ഡ്, 10 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, 14 പേര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റും 11 പേര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റും ലഭിച്ചു. 55 പേര്‍ പിഎം കിസാന്‍ പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ നടത്തി.വരന്തരപ്പിള്ളി, മറ്റത്തൂര്‍, തൃക്കൂര്‍, കോടശേരി പഞ്ചായത്തുകളില്‍ നിന്നുള്ള 173 പേര്‍ക്കു വിവിധയിനങ്ങളിലായി 272 സേവനങ്ങള്‍ ലഭിച്ചു. സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍, ജില്ലാ ട്രൈ ബല്‍ ഓഫീസര്‍ ഹെറാള്‍ഡ് ജോണ്‍, തഹസില്‍ദാര്‍ കെ.എ. ജേക്കബ്, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സവിത പി. ജോയ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അശ്വതി വിബി (മറ്റത്തൂര്‍), കലാപ്രിയ സുരേഷ് (വരന്തരപ്പിള്ളി), സുന്ദരി മോഹന്‍ദാസ് (തൃക്കൂര്‍), അക്ഷയ കോ- ഓർഡിനേറ്റര്‍ യു.എസ്. ശ്രീശോഭ്, യുഐഡി അഡ്മിന്‍ എസ്. സനല്‍, ബ്ലോക്ക് കോ-ഓഡിനേറ്റര്‍മാരായ ഇ.കെ. ശ്രീന, കെ.വി. റീജ, റേഷണിംഗ് ഇന്‍സ്‌പെക്ടര്‍ അരുണ്‍, ബാങ്ക് പ്രതിനിധികള്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍