പരിശീലനത്തിന് എത്തിയ 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരാട്ടേ ട്രെയിനര്‍ക്ക് 23 വര്‍ഷം കഠിന തടവ്


തൃശ്ശൂരില്‍ 10 വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കരാട്ടേ ട്രെയിനർക്ക് 23 വർഷം കഠിന തടവ് ശിക്ഷ വിധിച്ച്‌ കോടതി.അയ്യന്തോള്‍ സ്വദേശി കല്‍ഹാര അപ്പാർട്ട്മെന്‍റില്‍ സുരേഷ് കുമാറിനെയാണ് കോടതി വിവിധ വകുപ്പുകളില്‍ 23 വര്‍ഷം കഠിന തടവിന് ശിക്ഷിച്ചത്. തൃശൂർ സ്പെഷ്യല്‍ പോക്സോ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. തന്‍റെ സ്ഥാപനത്തില്‍ കരാട്ടേ പരിശീലത്തിനായി എത്തിയ 10 വയസുകാരിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. തന്റെ പരീശീലന കേന്ദ്രത്തില്‍ എത്തിയ പത്തു വയസ്സുക്കാരിയായ ബാലികയെ ലൈംഗീക പീഢനത്തിനു ഇരയക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു. കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ അറിഞ്ഞ രക്ഷിതാക്കള്‍ തൃശ്ശൂർ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി. തുടർന്ന് പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.കേസില്‍ പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിച്ചു. 20 ഓളം രേഖകള്‍ ഹാജരാക്കി. സമൂഹമനസാക്ഷിക്ക് ഒരു സന്ദേശമാക്കണം ശിക്ഷ എന്ന പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധുവിന്‍റെ വാദം കോടതി അംഗീകരിച്ചാണ് ജഡ്ജ് ഷെറിൻ ആഗ്നസ് ഫെർണാണ്ടസ് ശിക്ഷ വിധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price