Pudukad News
Pudukad News

പോലീസിനെ കൊലപ്പെടുത്താൻ ശ്രമിച്ച മാരി അനന്തുവിനെതിരെ കാപ്പ ചുമത്തി


നിരവധി ക്രിമിനൽ കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി  ഒല്ലൂർ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു.  പടവരാട് ഇളവള്ളി വീട്ടിൽ മാരിയെന്ന് വിളിക്കുന്ന 26 വയസുള്ള അനന്തുവിനെതിരെയാണ്  കാപ്പ ചുമത്തിയത്‌. ജില്ലാ മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം  ഇയാളെ കരുതൽ തടങ്കിലാക്കി. ആദ്യ കാപ്പ കഴിഞ്ഞു 2024 ഒക്ടോബർ മാസം ജയിൽ മോചിതനായി. തുടർന്ന്‌ ഒല്ലൂർ  ഇൻസ്പെക്ടർ ഫർഷാദിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ റിമാൻഡിയിരുന്നു. വധശ്രമം , കവർച്ച ഉൾപ്പെടെ 12 കേസുകളിൽ പ്രതിയാണ് ഇയാൾ. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price