വന്യമൃഗ ശല്യം;വരന്തരപ്പിള്ളിയിൽ കിസാൻസഭ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു


വന്യമൃഗങ്ങളിൽ നിന്ന് കൃഷിയെയും കർഷകരെയും സംരക്ഷിക്കുക,1972 ലെ വനനിയമം പരിഷ്‌ക്കരിക്കുക,വന്യമൃഗ സംഘർഷം പരിഹരിക്കാനുള്ള പദ്ധതിക്കായി കേന്ദ്രം ആയിരം കോടി രൂപ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്   വരന്തരപ്പിള്ളിയിൽ അഖിലേന്ത്യാ കിസാൻ സഭ കർഷക പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.അഖിലേന്ത്യാ കിസാൻ സഭ സംസ്ഥാന സെക്രട്ടറി കെ.വി.വസന്തകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് എം.വി.സുരേഷ് അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ലാ സെക്രട്ടറി കെ.കെ.രാജേന്ദ്രബാബു,എൻ. കെ.സുബ്രമണ്യൻ,ബിനോയ് ഞെരിഞ്ഞംപ്പിള്ളി, കെ.എം.ചന്ദ്രൻ, ടി.എം.മുകുന്ദൻ, ദീപ എസ്.നായർ, ഗീത ഗോപി തുടങ്ങിയവർ സംസാരിച്ചു. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍