പുതുക്കാട് സെൻ്റ് ആൻ്റണീസ് ഫൊറോന പള്ളിയിലെ തിരുനാൾ ആഘോഷിച്ചു.രാവിലെ നടന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് ഫാ.തേജസ് കുന്നപ്പിള്ളിൽ കാർമ്മികത്വം വഹിച്ചു.ഫാ.അജിൽ മാങ്ങൻ സന്ദേശം നൽകി. വൈകിട്ട് നടന്ന കുർബ്ബാനക്ക് ഇടവകയിലെ വൈദികർ കാർമ്മികരായി. തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.വികാരി ഫാ.പോൾ തേയ്ക്കാനത്ത്, സഹവികാരിമാരായ ഫാ.ഷിജോ പള്ളിക്കുന്നത്ത്, ഫാ.ബിജോയ് പൊൻപറമ്പിൽ, ഫാ.ജോജോ എടത്തുരുത്തി എന്നിവർ നേതൃത്വം നൽകി.
0 അഭിപ്രായങ്ങള്‍