ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ


വാടാനപ്പള്ളിയിൽ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. വെങ്കിടങ്ങ് കൈതമുക്ക് സ്വദേശി 21 വയസ്സുള്ള സവാദ് ഹംസ യെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.  ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ചിലങ്ക ജംഗ്ഷനിൽ വെച്ച് യുവാവ് പിടിയിലായത്. വാടാനപ്പള്ളി പോലീസ് ഇൻസ്പെക്ടർ ബി.എസ്.ബിനു, എസ്.ഐ റഫീഖ്, സി.പി.ഒ ജിഷ്ണു എന്നിവരാണ് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍