Pudukad News
Pudukad News

പറപ്പൂക്കര പഞ്ചായത്ത് വികസന സെമിനാർ കെ.കെ. രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു


പറപ്പൂക്കര പഞ്ചായത്ത് വികസന സെമിനാർ കെ.കെ. രാമചന്ദ്രൻ എംഎൽഎ  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ. അനൂപ് അധ്യക്ഷനായി. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ, ഇരിഞ്ഞാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ കാർത്തിക ജയൻ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് ബീന സുരേന്ദ്രൻ,  സ്ഥിരം സമിതി അധ്യക്ഷരായ കെ സി പ്രദീപ്,  പി ടി കിഷോർ, ടി ആർ ലാലു, കെ കെ രാമകൃഷ്ണൻ, ആർ ഉണ്ണികൃഷ്ണൻ, ഫ്രാൻസിസ് പടിഞ്ഞാറെതല, രാംദാസ് വയലൂർ,  കരട് പദ്ധതി രേഖ ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ സത്യൻ, പഞ്ചായത്ത്‌ സെക്രട്ടറി ജി സബിത എന്നിവർ സംസാരിച്ചു. 
ജൈവവൈവിധ്യ സംരക്ഷണത്തിന് നൂതന പദ്ധതികൾ ആവിഷ്കരിക്കാനും വനിതകൾക്ക് ഡ്രൈവിങ് പരിശീലനം ഉൾപ്പെടയുള്ള പുതിയ പദ്ധതി നിർദേശങ്ങളും സെമിനാറിൽ ഉയർന്നു. നിലവിലെ അഗ്രിടെക്നിഷ്യൻമാരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്താനും വിപുലീകരിക്കാനും പറപ്പൂക്കര മട്ട അരി  വിപണിയിൽ ഇറക്കാനും സെമിനാറിൽ നിർദേശമുണ്ടായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price