Pudukad News
Pudukad News

സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി


സ്വർണവില വീണ്ടും സർവകാല റെക്കോഡിലെത്തി. പവന് 280 രൂപയുടേയും ഗ്രാമിന് 35 രൂപയുടേയും വർധനയാണ് ഉണ്ടായത്.പവന്റെ വില 64,560 രൂപയായും ഗ്രാമിന്റെ വില 8,070 രൂപയായും വർധിച്ചു. ഈ മാസം 11ാം തീയതിയാണ് സ്വർണവില റെക്കോഡിലെത്തിയത് അന്ന് പവന് 64,480 രൂപയും ഗ്രാമിന് 8,035 രൂപയുമായിരുന്നു സ്വർണത്തിന്റെ വില.കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം പവന് 2,920 രൂപയുമ ഗ്രാമിന് 365 രൂപയും കൂടി. സ്പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.2 ശതമാനം ഉയർന്നു. ഔണ്‍സിന് 2,937.74 ഡോളറായാണ് വില ഉയർന്നത്. സ്വർണത്തിന്റെ ഭാവി വിലകളിലും വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.7 ശതമാനം വർധനയാണ് സ്വർണത്തിന്റെ ഭാവിവിലകളില്‍ ഉണ്ടായത്. 2,955.90 ഡോളറായാണ് വില ഉയർന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

Amazon Deals today
Amazon Deals today
Lowest Price