മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച പ്രതികൾ അറസ്റ്റിൽ


മൊബൈൽ ടവറിലെ കേബിളുകൾ മോഷ്ടിച്ച പ്രതികളെ പിടികൂടി.നാരായണമംഗലം പ്രദേശത്ത് സ്ഥാപിച്ചട്ടുള്ള ഇൻഡസ് ടവേഴ്സ് കമ്പനിയുടെ മൊബൈൽ ടവറിലെ കേബിളുകൾ  മോഷണം നടത്തിയ കേസ്സിലെ പ്രതികളായ വെസ്റ്റ് ബംഗാൾ സ്വദേശികളായ റാഷിദ് മൊണ്ടൽ, മുഹമ്മദ് ഷൈദ് എന്നിവരാണ് അറസ്റ്റിലായത്.  കേബിളുകൾ മോഷണം പോയതിന് ശേഷം സമീപ പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മോഷണ വസ്തുക്കൾ കടത്താൻ ഉപയോഗിച്ച പെട്ടി ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു.  കൊടുങ്ങല്ലൂർ എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ സാലിം, ഗ്രേഡ് എസ്ഐ ബാബു, പോലീസ് ഉദ്യോഗസ്ഥരായ ഗോപേഷ്, ഷിജിൻ നാഥ്, ഷെമീർ, വിഷ്ണു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price