ഹണിട്രാപ്പ് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു


പൊലീസ് ഗുണ്ട ലിസ്റ്റില്‍പ്പെട്ടയാളും കവര്‍ച്ച കേസിലെ പ്രതിയുമായ മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്ബില്‍ വീട്ടില്‍ അലി അഷ്കറിനെ (26) കാപ്പ ചുമത്തി ജയിലിലടച്ചു.ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ കേസിലെ പ്രധാന പ്രതിയാണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങാ നിരിക്കെയാണ് കാപ്പ ചുമത്തിയത്. അലി അഷ്കറിന്റെ പേരില്‍ 11 ഓളം കേസുകളുണ്ട്.തൃശൂര്‍ റൂറല്‍ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ ശിപാര്‍ശയില്‍ ജില്ല കലക്ടര്‍ അർജുന്‍ പാണ്ഡ്യന്‍ ആണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പൊലീസ് ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, സബ് ഇന്‍സ്പെക്ടര്‍ രമ്യ കാര്‍ത്തികേയന്‍, എ.എസ്.ഐമാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പങ്ക് വഹിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

Amazon Deals today

Lowest Price